Election 2021INDIANEWSTrending

അന്തരിച്ച മുന്‍ മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയെയും സുഷമ സ്വരാജിനെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം;ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: അന്തരിച്ച മുന്‍ മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയെയും സുഷമ സ്വരാജിനെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. മറുപടി നല്‍കാത്ത പക്ഷം കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 2നാണ് കമ്മീഷന് ബിജെപിയുടെ പരാതി ലഭിച്ചത്. മാര്‍ച്ച് 31ന് ധരംപൂരില്‍ വച്ചുനടന്ന പൊതുപരിപാടിയില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജിനെയും അരുണ്‍ ജയ്റ്റ്‌ലിയെയും അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദ്ദവും പീഡനവും സഹിക്കാനാകാതെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close