KERALANEWS

അന്തസുണ്ടെങ്കില്‍ കോടിയരി രാജിവെക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിന്റെ വീട്ടിലെ റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്നും. ചെന്നിത്തല ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.കെ ഫോണ്‍ പദ്ധതിയുടെ കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ചു. പദ്ധതിക്ക് ആരും എതിരല്ലെന്നും പദ്ധതിയുടെ പേരില്‍ നടക്കുന്ന അഴിമതി കണ്ടെത്തണമെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നിര്‍ത്തണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.വയനാട്ടിലെ മാവോയിസ്റ്റ് എറ്റുമുട്ടലിലും ചെന്നിത്തല സംശയം പ്രകടിപ്പിക്കുന്നു. കേസില്‍ സത്യാവസ്ഥ പുറത്ത് വരണമെന്നും ഇതിന് ജുഡീഷ്യല്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാവോയിസ്റ്റായാല്‍ കൊല്ലണമെന്നുണ്ടോ ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.കമറുദ്ദീനെ ആരും സംരക്ഷിക്കുന്നില്ലെന്നും ലീഗ് എംല്‍എക്കെതിരെ നടപടി മുസ്ലീംലീഗ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close