KERALANEWSTop News

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തലസ്ഥാനം തിരുവനന്തപുരത്തു തന്നെ തുടരും : എ കെ ബാലൻ

തിരുവനന്തപുരം : ഇന്ത്യൻ ചലച്ചിത്ര മേഖലക്ക് അഭിമാനമായി മാറിയ ചലച്ചിത്ര മേളയുടെ വേദി തിരുവനന്തപുരത്തു തന്നെ തുടരുമെന്ന് സംസ്‍കാരിക മന്ത്രി എ കെ ബാലൻ. കോവിഡ് കാലത്തു ചലച്ചിത്രമേള അസാധ്യമായ അവസരത്തിലാണ് മേള ഒന്നിലധികം സ്ഥലത്തു വികേന്ദ്രീകരിച്ചു നടത്താൻ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനത്തേയും ചില ആളുകൾ വിവാദത്തിനായി ഉപയോഗിച്ചു. ഇരുപതിഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടനവേദിയിൽ ആദ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
സംസ്‍കാരികമേഖലയി ഇത്രയധികം മുന്നേറ്റമുണ്ടായ ഒരു കാലഘട്ടം കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. മഹാനടൻ സത്യൻ മുതൽ കഥാ പ്രസംഗികനായ സാംബശിവൻ വരെയുള്ളവർക്ക് സ്മാരകം പണിഞ്ഞ സർക്കാരാണിത്. കോവിഡിനെ അതിജീവിച്ചു കേരളത്തിന്‌ മുന്നോട്ടു പോകാൻ ഈ മേള സഹായമാകട്ടെയെന്നു അദ്ദേഹം കൂട്ടി ചേർത്തു

Read Also:കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close