NEWSWORLD

അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 31 ന് പൂർണമായും പിൻവലിക്കുമെന്ന് സൗദി പ്രസ് ഏജൻസി

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 31 ന് പൂർണമായും പിൻവലിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു .കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തെ തുടർന്ന് മാർച്ച് 16 നാണ് അന്താരാഷ്ട്ര വിമാന സർവ്വീസ് ഉൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർ പ്പെടുത്തിയത് .

സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാ നിരോധനം നീക്കുകയും ചെയ്തിരുന്നു .എന്നാൽ ഇന്ത്യയിൽ നിന്നും നേരിട്ട് സർവീസ് നടത്താൻ അനുമതി നൽകിയിരുന്നില്ല .നിലവിൽ ഇന്ത്യയിലേക്ക് ചാർട്ടേഡ്, വന്ദേഭാരത് വിമാനങ്ങൾ സൗദിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ടെങ്കിലും തിരിച്ച് സർവീസിന് അനുമതിയില്ല. എയർ ബബ്ൾ കരാർ നിലവിൽ വന്നാൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ചാർട്ടേഡ് വിമാനത്തിന് അനുമതിയുണ്ടാകും.ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ പലതവണ ശ്രമങ്ങൾ നടത്തിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല.

മാർച്ച് 31 ന് വിമാന വിലക്ക് പൂർണമായും പിൻവലിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ബബ്ൾ കരാർ നിലവിൽ വരാൻ ഇനി സാധ്യതയും കുറവാണ്.ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഇനി ഏപ്രിൽ ഒന്നിന് മാത്രമേ പുനരാരംഭിക്കുകയുളളൂ.അതിന് മുമ്പ് സൗദി അറേബ്യയില്‍ എത്തണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close