KERALANEWS

അന്ന് ഓടിയെത്തിയ ബാലാവകാശ കമ്മിഷന്‍ എവിടെ; വി.ടി ബല്‍റാം

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന രംഗങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ഇക്കഴിഞ്ഞ ദിവസം നടന്നത്. ആത്മഹത്യ ചെയ്ത അച്ഛനും അമ്മക്കും വേണ്ടി കുഴിമാടം വെട്ടുന്ന കുട്ടികളുടെ രംഗങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവാണ് ഉണ്ടാക്കിയത്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും, മക്കളുടെ അനാഥത്വവും അവരുടെ കണ്ണീരും വീണ് പൊള്ളലുണ്ടാക്കുന്നത് ഒരോ മലയാളിയുടെയും ഹൃദയത്തിലാണ്. സമൂഹമാധ്യമങ്ങളില്‍ വിലാപപോസ്റ്റുകള്‍ പ്രചരിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച ചൂണ്ടിക്കാട്ടുകയാണ് വി.ടി ബല്‍റാം എംഎല്‍എ.’കഞ്ചാവ് കേസിന്റെ റെയ്ഡിനിടയില്‍ പാര്‍ട്ടി പ്രമുഖന്റെ കൊച്ചുമോന്‍ നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സാംസ്‌ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഇതിലെ ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തില്‍ മാത്രം ശ്രദ്ധയൂന്നുകയാണ്.’ എന്ന് രോഷത്തോടെ ബല്‍റാം കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close