KERALA

അന്ന- കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ എം.സി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് അന്തരിച്ചു

കൊച്ചി: അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകനും കിഴക്കമ്പലം മേയ്ക്കംകുന്നേല്‍ പരേതനായ എംസി ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ്(86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് രണ്ടിന് സ്വവസതിയിലെ ശുശ്രുഷയ്ക്ക് ശേഷം കിഴക്കമ്പലം സെന്റ് പീറ്റര്‍ & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
മക്കള്‍: സോമി വര്‍ഗീസ്, ബോബി ജേക്കബ് (എംഡി അന്ന അലൂമിനിയം കമ്പനി, കിറ്റെക്‌സ് ലിമിറ്റഡ്) , സാബു ജേക്കബ് (എംഡി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്), ബിജി സന്തോഷ്. മരുമക്കള്‍: പരേതനായ വര്‍ഗീസ് കുര്യന്‍ (മാണിയാട്ട്), മിന്നി ബോബി, രഞ്ജിത സാബു, സന്തോഷ് എബ്രഹാം (കടക്കെത്ത് പുത്തന്‍കാവ് ചെങ്ങന്നൂര്‍, സന്തോഷ് ട്രാവല്‍സ്, മുംബൈ)

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close