KERALA

അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിൽ എത്തി. ഹൈദരബാദ് എല്‍.വി. പ്രസാദ് അശുപത്രിയില്‍ നാളെ ചികിത്സ ആരംഭിക്കും

തിരുവനന്തപുരം: ലോക് ഡൗണ്‍ 1 കാലമായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. ബഹു മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് യാത്ര അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പോലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയിരുന്നു. എ എം ആരിഫ് എം പി പ്രവർത്തനങ്ങൾ വളരെ കൃത്യമായി ഏകോപിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് കുഞ്ഞിനെ ഹൈദരബാദിലെത്തിക്കാന്‍ ആവശ്യമായ യാത്ര സൗകര്യം ഏര്‍പ്പെടുത്തിയത്.

രാജിസ്, മനോജ് എന്നീ ആംബുലന്‍സ് ഡ്രൈവർമാർക്ക് അഭിനന്ദനം അറിയിക്കുന്നു. യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കും.

Tags
Show More

Related Articles

Back to top button
Close