അപകടകാരിയായ ആ ‘ പില് ‘ എന്താണ്?

കൊച്ചി: ലഹരിമരുന്നുകള്‍ കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ സജീവമാണെന്നത് പരസ്യമല്ലാത്തൊരു രഹസ്യമാണ്. സ്വാഭാവികമായും കേന്ദ്രം കൊച്ചിയെന്ന് ചിന്തിക്കുകയും ചെയ്യാം. ഈ അടുത്ത ദിവസങ്ങളില്‍ മറ്റൊരു പേരുകൂടി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പില് ,എന്താണത് എന്ന ചേദ്യം എത്തി നിന്നത് പാലാരിവട്ടത്താണ്. നഗരത്തില്‍ വില്പനക്കായി കൊണ്ടുവന്ന പത്ത് എക്സ്റ്റസി ഗുളികകളുമായി 21കാരന് പിടിയിലായത് ഇവിടെ നിന്നുമാണ്. ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കയ്യിലുണ്ടായിരുന്നഗുളികള് റേവ് പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്ന രാസ ലഹരിയാണ്. ഇത് മെട്രോ നഗരങ്ങളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊച്ചി പോലുള്ള കേരളത്തിലെ നഗരങ്ങളിലും യുവാക്കള്‍ക്കിടയില്‍ ഇത് ഹരമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. അമിത ഉപയോഗം മരണത്തിന് വരെ കാരണമായേക്കാവുന്ന ഈ ലഹരി ഗുളികകള്‍ യുവാക്കള്‍ക്കിടയില്‍ ‘പില്’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.
പ്രതി ബെംഗളൂരുവില്‍ നിന്നാണ് ഇടനിലക്കാര്‍ വഴി കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങിയത്. പിന്നീട് ഉയര്‍ന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനാണ് ലഹരി ഗുളികകള്‍ വിറ്റിരുന്നതെന്ന് പ്രതി മൊഴി നല്കി. കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തില്‍ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളാണ് നടപ്പാക്കി വരുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. ഇന്ന് പില് ആണെങ്കില്‍ നാളെ ഇതിലും ഭീകരമായ മറ്റെന്തെങ്കിലുമെത്തും , അതിനു തടയിടേണ്ടത് അധികൃതരുടെ മാത്രമല്ല മാത്രമല്ല നമ്മുടെകൂടി ആവശ്യമാണ്.