INDIATop News

‘അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍’ ; റിപ്പബ്ലിക്ക് ടിവി അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മുംബൈ: പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തുവെന്നുമുള്ള പരാതിയിലാണ് കേസ്. സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ശശികാന്ത് പവാറിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് ആക്റ്റ് സെക്ഷന്‍ 3 (1), ഐപിസി സെക്ഷന്‍ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്‍ ഷവാന്‍ സെന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്‍ ജിവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്കെതിരെ കലാപത്തിന്റെ വക്കിലാണെന്നാണ റിപ്പോര്‍ട്ടാണ് കേസിനാധാരം. ഉദ്യോഗസ്ഥര്‍ പൊലീസ് തലവന്റെ ഉത്തരവുകള്‍ അവഗണിക്കുകയാണെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close