KERALANEWSSocial MediaTop News

അപരാജിതരാവാം.. ‘അപരാജിത’യിലൂടെ…. സൈബർ അതിക്രമങ്ങൾക്ക് പുറമെ ഗാർഹിക പീഡനങ്ങൾക്കും എതിരെ അപരാജിതയിലൂടെ ബന്ധപ്പെടാം; പുതുക്കിയ കോൺടാക്ട് നമ്പർ ഇന്ന് മുതൽ നിലവിൽ വരുമെന്നറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ ഉൽകണ്ഠപ്പെടുത്തുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അറിയിച്ച് മുഖ്യമന്ത്രി. സൈബർ അതിക്രമങ്ങൾ തടയാൻ രൂപീകരിച്ച ‘അപരാജിത’ എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഇനി മുതൽ ഗാർഹിക പീഡനം സംബന്ധിച്ച പരാതികളും രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

May be an image of text that says "നിങ്ങൾ ഗാർഹിക പീഡനങ്ങൾക്കോ സ്‌ത്രീധന പീഡനത്തിനോ ഇരയാണോ പരാതിപ്പെടാം അപരാജിത ഓൺലൈൻ aparajitha.pol@kerala.gov.in 9497996992 കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്ടരോൾ റൂമിലും പരാതികൾ അറിയിക്കാം 9497900999, 9497900286 F ON FOLLOW f dailyhunt KERALA POLICE OFFICIAL"

വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ‘അപരാജിത’ എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം.

ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ഇന്ന് നിലവിൽ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close