അപൂര്വരത്നക്കല്ലുകള്, ഒരുരാത്രികൊണ്ട് ഖനിതൊഴിലാഴി കോടീശ്വരന്

ടാന്‍സാനിയ: ടാന്‍സാനിയയിലെ സാനിനിയു ലൈസര്‍ എന്ന ഖനിതൊഴിലാളിയാണ് അപൂര്‍വ രത്നക്കല്ലുകള്‍ വിറ്റ് ഒരുരാത്രികൊണ്ട് കോടീശ്വരനായത്. 3.35 കോടിരൂപക്കാണ് രത്നക്കല്ലുകള്‍ വിറ്റത്.ടാന്‍സാനിയയില്‍ ഇതുവരെ ഖനനം ചെയ്തിട്ടുള്ളതില്‍ വച്ചേറ്റവും വലിയ രത്നങ്ങളാണ് ലൈസര്ക്ക് ലഭിച്ചത് . വളരെ അപൂര്‍വ്വമായ ഇരുണ്ട നീലനീറത്തിലുളള ഇവയ്ക്ക് 9.2കിലോഗ്രാമും 5.8കിലോഗ്രാമുമാണ് ഭാരം. ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ രത്നത്തിന്റെ ഭാരം 3.3കിലോയാണ്. അടുത്ത 20 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്താകെയുള്ള രത്ന വിതരണം കുറയാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭൂമിശാസ്ത്ര വിദഗ്ധര്‍ പറഞ്ഞിരുന്നു.
ധനികനായ സന്തോഷത്തില്‍ ഒരു പാര്‍ട്ടി നടത്താന്‍ താന്‍ ആലോചിക്കുന്നുണ്ടെന്ന് ലൈസര്‍ പറഞ്ഞു. മക്കളെ സ്കൂളിലയക്കാന് കഴിയാത്ത ഒരുപാടുപേര് ഇവിടുണ്ട്. വീടിനടുത്തൊരു സ്കൂള്‍ തുടങ്ങേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് സ്വന്തം പട്ടണത്തില്‍ ഒരു സ്കൂളും ഒപ്പം ഷോപ്പിംങ് മാളും നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നെന്നും ലൈസര്‍ കൂട്ടിച്ചേര്‍ത്തു.
നാലു ഭാര്യമാരും മുപ്പതിലധികം കുട്ടികളുമുള്ള ലൈസര്‍ പുതിയ സമ്പത്ത് തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ല എന്നും പറഞ്ഞു.