KERALANEWSTop NewsUncategorized

അപൂർവ രോ​ഗത്തോട് പൊരുതി 5 മാസം പ്രായമുള്ള കുഞ്ഞ്, ഒരു ഡോസ് മരുന്നിന് 16 കോടി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ

കൊച്ചി: സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ. അപൂർവ ജനിതകരോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കു പണമില്ലാതെ വന്നതോടെയാണ് കോഴിക്കോട് സ്വദേശി ആരിഫ് ഹൈക്കോടതിയെ സമിപിച്ചത്. സ്‌പൈനൽ മസ്‌കുലർ അട്രോഫി ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗമാണ്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണിപ്പോൾ.

അമേരിക്കയിൽ നിന്നുള്ള ഒനസെമനജീൻ എന്ന മരുന്നിന്റെ ഡോസാണ് ചികിത്സക്കാവശ്യം. ഇതിന്റെ ഒരു ഡോസിന് 16 മുതൽ 18 കോടി രൂപവരെയാണ് ചെലവ്. ചികിത്സാച്ചെലവിന് സർക്കാർ സഹായം നൽകണമെന്നാണ് പിതാവിന്റെ ആവശ്യം. കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു.

തുടർന്ന് കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണവും തേടി. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചാകും തീരുമാനം എടുക്കാനാകൂവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28നകം സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിർദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close