KERALANEWS

അഫ്ഗാനിസ്ഥാനിലെ ജയിലില്‍ അതിക്രമിച്ച് കയറിയ ഐഎസ് ചാവേര്‍ ഒരു മലയാളി ഡോക്ടര്‍

കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലില്‍ അതിക്രമിച്ച് കയറിയ ഐഎസ് ചാവേര്‍ കാസര്‍കോട് സ്വദേശിയായ കെ പി ഇജാസ് . ജയിലിലെ ഗേറ്റില്‍ സ്ഫോടകവസ്തു നിറച്ച കാര്‍ ഇടിപ്പിച്ചാണ് ഇജാസ് കൊല്ലപ്പെട്ടതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇജാസിനെക്കൂടാതെ രണ്ട് മലയാളികള്‍ക്കൂടി ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് വിവരം. മുപ്പതോളം ഐഎസ് കേഡര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദധാരിയാണ് ഇജാസ്. 2016 മെയ് മാസത്തിലാണ് ഇജാസ് ഐഎസില്‍ ചേരാന്‍ കേരളം വിട്ടത്. രണ്ട് വര്‍ഷം മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടിരുന്നു. ഇജാസിന്റെ ഭാര്യ റുഫീല ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരുടെ മുമ്പില്‍ കീഴടങ്ങി. റുഫീല ഇപ്പോള്‍ കാബൂള്‍ ജയിലിലാണ്. ഇജാസ് കുറച്ചുകാലം വടകരയിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലെത്തിയ ശേഷം, പരിക്കേറ്റ ഐഎസ് കേഡര്‍മാര്‍ക്ക് ചികിത്സ നല്‍കിയ മെഡിക്കല്‍ ടീമിന്റെ ഭാഗമായിരുന്നു ഇജാസ്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സംഘത്തിന്റെ നേതാവായ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള റാഡിക്കലൈസേഷന്‍ ക്ലാസുകള്‍ പഡ്നെയിലെ ഇജാസിന്റെ വീട്ടില്‍ ക്ലാസുകള്‍ നടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഐഎസില്‍ നിന്നുള്ള ഒരു പത്രക്കുറിപ്പനുസരിച്ച് 11 കേഡര്‍മാരാണ് ആക്രമണത്തില്‍ മരിച്ചിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close