KERALANEWS

അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം:ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ മലപ്പുറത്ത് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് സ്വദേശി അഫ്സലിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് വെല്ലുവിളി മുഴക്കി ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close