INDIANEWSTrending

അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാള്‍ പി സി സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമാണ് ഈ സഖ്യമെന്ന് ആനന്ദ് ശര്‍മ്മ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുത്തല്‍വാദികളില്‍ പ്രമുഖനുമായ ആനന്ദ് ശര്‍മ്മ ഐഎസ്എഫുമായുള്ള സഖ്യത്തെ എതിര്‍ത്ത് രംഗത്തുവന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഐഎസ്എഫ് ഹൂഗ്ലിയില്‍ പള്ളിയിലെ പുരോഹിതനായ അബ്ബാസ് സിദ്ദിഖി രൂപീകരിച്ചത്. ഇവര്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു വര്‍ഗീയപാര്‍ട്ടിയാണ്. വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഒരു തരത്തിലും സഖ്യത്തിലേര്‍പ്പെടാന്‍ പാടില്ല. കേരളത്തില്‍ ഇപ്പോള്‍ മുസ്ലീംലീഗുമായി സഖ്യമുണ്ട്. അസമില്‍ എഐയുഡിഎഫുമായി സഖ്യമുണ്ട്. അവിടെയൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അംഗീകാരത്തോട് കൂടിയാണ് സഖ്യത്തിലേര്‍പ്പെട്ടത്. അവിടെയൊക്കെ പാര്‍ട്ടികളുടെ മതേതര കാഴ്ചപ്പാടും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close