KERALA

അഭയം കൊടുത്ത ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്ക് കാവലായ് ടൈഗ്രൂ

ചേര്‍ത്തല: ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്ക് കാവലാളാകുകയാണ് ടൈഗ്രൂ എന്ന നായ. രണ്ട് കൊല്ലം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡരുകില്‍ കിടന്നിരുന്ന ഇവന് ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളാണ് തുണയായത്. പിന്നീട് അന്ന് മുതല്‍ ഇന്ന് വരെ ഇവിടുത്തെ കണ്ണിലുണ്ണിയാണ് ടൈഗ്രൂ.
വാഹനാപകടത്തില്‍ ഒരുകൈ ഒടിഞ്ഞ് ഗുരുതരാവസ്ഥയില്‍ നായ റോഡരികില്‍ കിടക്കുകയായിരുന്നു. നായയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട സേനാംഗങ്ങള്‍ ഉടന്‍ ചികിത്സ നല്‍കി. സേനാംഗങ്ങളുടെ പരിചരണം നായയെ ജീവതത്തിലേക്ക് മടക്കിക്കൊണ്ട് വന്നു. ടൈഗ്രൂ എന്ന് ഉദ്യോഗസ്ഥര്‍ പേരും നല്‍കി. ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ടെങ്കിലും ഇവിടുത്തെ കണ്ണിലുണ്ണിയാണ് ടൈഗ്രൂ. ചേര്‍ത്തല ഫയര്‍ സ്റ്റേഷന്റെ കാവല്‍ക്കാരനും, സേനാംഗങ്ങളും വീടുകളില്‍ നിന്നാണ് ഇവനുള്ള ആഹാരം എത്തിക്കുന്നത്.
നാടിനെ സേവിക്കുന്നവര്‍ക്ക് കാവാലായ ഈ വളര്‍ത്തുനായ 24 മണിക്കൂറും ഇവിടെ സജീവമാണ്. രാത്രി കാലങ്ങളില്‍ അപരിചിതരായ ആരെയും ഈ പരിസരത്തേക്ക് അടുപ്പിക്കില്ല. തനിക്ക് ജീവന്‍ തിരികെ തന്നവര്‍ക്ക് ഇവന്‍ സ്വന്തം ജീവന്‍ സമര്‍പ്പിച്ചിരിക്കുകയാണ്.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close