KERALANEWSTrending

അഭയകേസ്: 28 വര്‍ഷങ്ങളിലൂടെ

* 1992 മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് കേരളം ഞെട്ടിയ ആ വാര്‍ത്ത അറിഞ്ഞത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിന്റെ കിണറ്റില്‍ ഒരു കന്യാസ്ത്രീയുടെ മൃതദേഹം.

* 1992 മെയ് 18ന് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.

* 1993 ജനുവരി 30ന് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം ആര്‍ഡിഒ കോടതിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി

* 1993 മാര്‍ച്ച് 29 സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.സിബിഐ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി വര്‍ഗീസ് പി.തോമസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍



* അഭയുടെത് കൊലപാതകമെന്ന് സിബിഐ കണ്ടെത്തി

* 1993 ഡിസംബര്‍ 31ന് സര്‍വ്വീസ് ജീവിതം അവസാനിപ്പിക്കാന്‍ 9 മാസം ബാക്കി നില്‍ക്കേ വര്‍ഗീസ് തോമസ് സ്വയം വിരമിച്ചു

* അന്വേഷണം അട്ടിമറിക്കാനുള്ള സിബിഐ എസ്പി ത്യാഗരാജന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിയെന്ന് വര്‍ഗീസ് പി.തോമസിന്റെ വെളിപ്പെടുത്തല്‍

* എസ്പി ത്യാഗരാജനെ ചെന്നൈ യൂണിറ്റിലേക്ക് മാറ്റുന്നു.ഡിഐജി എംഎല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറുന്നു

* ശര്‍മ്മയുടെ നേതൃത്വത്തില്‍ കോട്ടയത്ത് എത്തിയ സംഘം അഭയക്കേസില്‍ ഡമ്മി പരീക്ഷണം നടത്തി

* 1996 ഡിസംബര്‍ ആറിന് കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ കൊച്ചി സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു

* മൂന്നു പ്രാവശ്യമാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നു പ്രാവശ്യവും റിപ്പോര്‍ട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു

* 27 വര്‍ഷത്തിനിടെ 13 സിബിഐ സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചു.


* ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ബംഗല്ലൂരു ഫൊറന്‍സിക് ലാബില്‍ വച്ച് നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തി

* 2008 നവംബര്‍ 1ന് കൊച്ചി യൂണിറ്റ് എഎസ്പി നന്ദകുമാര്‍ കേസെറ്റെടുത്തു

* 2008 നവംബര്‍ 18ന് മൂന്നു പ്രതികളെ ഇആഹ അറസ്റ്റ് ചെയ്തു. സിബിഐ കേസേറ്റെടുത്ത് 16 വര്‍ഷത്തിനുശേഷമായിരുന്നു അറസ്റ്റ്

* 2009 ജൂലൈ 17ന്.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിറ്റര്‍ സെഫി, അഹെ അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കി. പ്രതികളുടെ ശാരീരിക ബന്ധം കണ്ട അഭയയെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ടുവെനനാണ് സിബിഐ കേസ്

* തുടരന്വേഷണത്തില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാമുവലിനെയും പ്രതിയാക്കി. അഗസ്റ്റിനും സാമുവിനും മരിച്ചതിനാല്‍ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി.

* 2018 ജനുവരി 22ന് മുന്‍ ക്രൈം ബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെയും കോടതി പ്രതിയാക്കിയെങ്കിലും ഹൈക്കോടതി ഒഴിവാക്കി.

* 2018 മാര്‍ച്ച് 7ന് രണ്ടാം പ്രതിയായ ഫാ.ജോസ് പുതൃക്കയിലെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കോടതി ഒഴിവാക്കി. മറ്റ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടാന്‍ സിബിഐ കോടതി നിര്‍ദ്ദേശിച്ചു

* 2019 ജൂലൈ 15- വിചാരണ കൂടാതെ വെറുതെ വിടണമെന്ന രണ്ടു പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

* 2019 ആഗസ്റ്റ് 26 മുതല്‍ അഭയക്കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐ കോടതിയില്‍ ആരംഭിച്ചു

* കൊവിഡ് വ്യാപനം കാരണം നിര്‍ത്തിവച്ച വിചാരണ നടപടികള്‍ ഒക്ടോബര്‍ 20 മുതല്‍ പുനരാംഭിച്ചു.

* ഡിസംബര്‍ 10ന് വിചാരണ നടപടികള്‍ അവസാനിപ്പിച്ചു. ഉത്തരവ് പറയാനായി കോടതി മാറ്റി.അഭയകൊലപ്പെട്ട് 28 ശേഷങ്ങള്‍ക്ക് ശേഷമാണ് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close