KERALANEWSTop News

അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍

തിരുവനന്തപുരം: അഭയക്കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. ഫാ. തോമസ് എം കോട്ടൂര്‍, സി. സെഫി എന്നിവരെ തിരുവനന്തപുരം സിബിഐ കോടതിയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.ശിക്ഷാവിധി നാളെ.തിരുവനന്തപുരം സി ബിഐ പ്രത്യേക കോടതിയുടേതാണ് വിധി.

സെഫിക്കെതിരെ കൊലപാതകം,തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും തോമസ് കോട്ടുരിനെതിരെ കൊലപാതകം,അതിക്രമിച്ചുകടക്കല്‍ കുറ്റങ്ങളും ചുമത്തിയാണ് വിധി.IPC449 അതിക്രമിച്ചുകടക്കല്‍ കുറ്റത്തില്‍ നിന്ന്സെഫിയെ ഒഴിവാക്കി.

കോടതിവിധിയില്‍ സന്തോഷമെന്ന് സി.അഭയയുടെ സഹോദരന്‍ ബിജു.നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും ബിജു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close