KERALANEWS

അഭിമന്യു കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയില്‍;ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി

കായംകുളം: വള്ളികുന്നം സ്വദേശി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്ന് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് പ്രതികളാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം സ്വദേശിയായ പതിനഞ്ചുകാരന്‍ അഭിമന്യുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത്.

അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികള്‍ എത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close