Social MediaTop News

അഭിമന്യു കൊലക്കേസിലെ മൂന്നാം പ്രതി ആർഎസ്എസ് തന്നെ; അരുൺ കോക്കാടൻ ഡിവൈഎഫ്ഐയിൽ എത്തിയത് ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചതായി നടിച്ച്; ചതി മനസ്സിലാക്കി നേരത്തേ തന്നെ പുറത്താക്കിരുന്നെന്നും വിശദീകരിച്ച് മിഥുൻ ഷായുടെ കുറിപ്പ്

ആലപ്പുഴ വള്ളികുന്നത്ത് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകികളിൽ ഡിവൈഎഫ്ഐ പ്രവർത്തകനും എന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സിപിഎം കേന്ദ്രങ്ങൾ. അഭിമന്യു വധക്കേസിലെ മൂന്നാം പ്രതി അരുൺ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. അരുൺ ഡിവൈഎഫ്ഐ പതാക ഏറ്റുവാങ്ങുന്ന ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. നേരത്തേ ആർഎസ്എസ് വിട്ട് ഡിവൈഎഫ്ഐയിൽ എത്തിയിരുന്ന അരുണിനെ നേരത്തേ തന്നെ സംഘടനയിൽ നിന്നും പുറത്താക്കുകയായിരുന്നു എന്നാണ് സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ‌ മിഥുൻ ഷാ ഇത് സംബന്ധിച്ച് വ്യക്തമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നത്.

2019 ഒക്ടോബർ 1 ന് അരുൺ കോക്കാടൻ DYFI പ്രവർത്തകൻ ആകാൻ സന്നദ്ധത അറിയിച്ചു സമീപിച്ചു. അന്ന് പാർട്ടി ഓഫീസിൽ വെച്ച് അയാളെ പതാക നൽകി സ്വീകരിച്ചു. എന്നാൽ പിന്നീടാണ് അയാൾക് മറ്റൊരു കേസിൽ പിടികൂടിയ ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടു കിട്ടുന്നതിന് വേണ്ടി RSS ബന്ധം ഉപേക്ഷിച്ചതായി നടിക്കുകയാണ് എന്ന് മനസിലാക്കുന്നത്. 2020 ജൂൺ 1 ന് SFI യുടെ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച ഗോകുൽ, രാഹുൽ, സുമിത്ത് എന്നിവരെ രക്ഷപെടാൻ സഹായിക്കുകയും കാപ്പ ചുമത്തി നാട് കടത്തിയ ക്രിമിനലുകളോട് ബന്ധം പുലർത്തുകയും ചെയ്ത അരുണിനെ പുറത്താക്കുകയും ചെയ്തതാണ്. – മിഥുൻ ഷാ വ്യക്തമാക്കുന്നു.

മിഥുൻ ഷായുടെ പോസ്റ്റ് ഇങ്ങനെ..

പ്രിയമുള്ളവരേ…
RSS അരുംകൊല ചെയ്ത രക്തസാക്ഷി അഭിമന്യുവിന്റെ ചിത കെട്ടടങ്ങിയിട്ടില്ല.
എന്നിട്ടും കലി തീരാത്ത RSS നേതൃത്വം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന നുണ പ്രചാരണം തുറന്നുകാട്ടാനാണ് ഈ പോസ്റ്റ്‌.
2019 ഒക്ടോബർ 1 ന് ഈ പറയപ്പെടുന്ന അരുൺ കോക്കാടൻ എന്നയാൾ DYFI പ്രവർത്തകൻ ആകാൻ സന്നദ്ധത അറിയിച്ചു സമീപിച്ചു അന്ന് പാർട്ടി ഓഫീസിൽ വെച്ച് അയാളെ പതാക നൽകി സ്വീകരിച്ചു. എന്നാൽ പിന്നീടാണ് അയാൾക് മറ്റൊരു കേസിൽ പിടികൂടിയ ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടു കിട്ടുന്നതിന് വേണ്ടി RSS ബന്ധം ഉപേക്ഷിച്ചതായി നടിക്കുകയാണ് എന്ന് മനസിലാക്കുന്നത്. 2020 ജൂൺ 1 ന് SFI യുടെ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച ഗോകുൽ, രാഹുൽ, സുമിത്ത് എന്നിവരെ രക്ഷപെടാൻ സഹായിക്കുകയും കാപ്പ ചുമത്തി നാട് കടത്തിയ ക്രിമിനലുകളോട് ബന്ധം പുലർത്തുകയും ചെയ്ത അരുണിനെ പുറത്താക്കുകയും ചെയ്തതാണ്.
നാളിതുവരെ അഭിമന്യു വധകേസിൽ 3 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
1) സജയ് ജിത്ത്
2) ജിഷ്ണു തമ്പി
3) അജിത്ത് അച്യുതൻ
എന്നാൽ മൂന്നാം പ്രതി DYFI പ്രവർത്തകൻ അരുൺ ആണെന്ന രീതിയിൽ RSS നടത്തുന്ന പ്രചരണം ഈ നാട്ടിലെ ജനങ്ങൾ വിലയിരുത്തുക തന്നെ ചെയ്യും.
അഭിമന്യു കൊലപാതകത്തിൽ ഈ പറയപ്പെടുന്ന ആള് പ്രതിയാണ് എങ്കിൽ ഉറപ്പായും അയാളെ പോലീസ് അറസ്റ്റ് ചെയ്യും. എന്നാൽ കേസ് അട്ടിമറിക്കാനുള്ള RSS ന്റെ ക്രിമിനൽ അജണ്ട കൃത്യമായ തെളിവ് നിരത്തി ഇന്നാട്ടിലെ ജനങ്ങളെ ഞങ്ങൾ ബോധ്യപ്പെടുത്തുന്നു.
കൊലപാതകത്തെ ന്യായികരിക്കാൻ RSS നടത്തുന്ന ഇത്തരം ഹീന കൃത്യങ്ങളെ ശക്തമായി അപലപിക്കുന്നു.

https://mediamangalam.com/archives/50280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close