അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി അഭിവാദ്യമര്പ്പിക്കില്ല; ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന ചടങ്ങില്‍ മാറ്റം

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി അഭിവാദ്യമര്പ്പിക്കില്ല. പകരം ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലാകും നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അഭിവാദ്യമര്പ്പിക്കുക.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മാറ്റം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും ചേര്‍ന്ന് സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ദിന പരേഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലോക് കക്കര്‍ അറിയിച്ചു.
അതേ സമയം, പ്രധാന മന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന് കി ബാത്തി’ന്റെ സമയവും റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളെ തുടര്‍ന്ന് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന പരിപാടി വൈകുന്നേരം ആറ് മണിക്കാണ് മാറ്റിയത്. അന്ന് പ്രധാന മന്ത്രി റിപ്പബ്ലിക്ക് ദിന പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് സമയമാറ്റം. നേരത്തെയും നരേന്ദ്ര മോദി പരിപാടി മാറ്റി വച്ചിരുന്നു. 2015 ജനുവരി 27ന് രാത്രി എട്ട് മണിക്കാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമയുമൊത്തുള്ള ‘മന് കി ബാത്ത്’ പ്രക്ഷേപണം ചെയ്തത്.