CULTURALINDIANEWS

അമല ശങ്കര്‍ അന്തരിച്ചു

ഇന്ത്യയുടെ നൃത്തച്ചുവടുകള്‍ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു. നൂറ്റൊന്നു വയസ്സായിരുന്നു. അമല ശങ്കറിന്റെ ഭര്‍ത്താവ് ഉദയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമലയും ഉദയ് ശങ്കറും ചേര്‍ന്നഭിനയിച്ചിരുന്നു. 1948ലാണ് കല്‍പന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാല്‍ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴില്‍ നൃത്തം പഠിപ്പിക്കാനയച്ചതാണ് അമലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അമല- ഉദയ് ദമ്പതികളുടെ നൃത്തം പിന്നീടു രാജ്യാന്തര പ്രശസ്തി നേടി. അമല ബ്രഷ് ഉപയോഗിക്കാതെ വിരലുകള്‍കൊണ്ടു ചെയ്ത പെയിന്റിങ്ങുകളും ഏറെ ശ്രദ്ധേയമായി. ഉദയ് 1977ല്‍ ലോകത്തോടു വിടപറഞ്ഞു. 92 വയസ്സുവരെ അമല നൃത്തവേദിയില്‍ സജീവമായിരുന്നു. മകന്‍ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത ‘മിസിങ് യു’ ആണ് അമലയുടെ അവസാന സ്റ്റേജ് പരിപാടി. ബംഗാളി നടി മമത ശങ്കര്‍ മകളാണ്

Show More

Related Articles

Back to top button
Close