KERALANEWS

അമാന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്:ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി

കണ്ണൂര്‍: പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചെന്ന് പോലീസ്. പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ടെന്ന 15 പരാതികളാണ് ലഭിച്ചത്. ഇന്നും സ്റ്റേഷനിലേക്ക് പരാതികളുമായി കൂടുതല്‍ പേരെത്തുമെന്നറിയിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള ജ്വല്ലറി ഡയറക്ടര്‍മാരെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

2016 മുതല്‍ 2019 വരെ പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്നത്. നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കില്‍ ഡിവിഡന്റ് തരാമെന്നും മൂന്ന് മാസം മുന്‍പേ അറിയിച്ചാല്‍ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിലാണ് പണം സ്വീകരിച്ചത്.ആളുകളില്‍ നിന്നും നിക്ഷേപം നേരിട്ട് സ്വീകരിച്ച ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പികെ മൊയ്തു ഹാജിക്കെതിരെ വഞ്ചന കുറ്റത്തിനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. അതിനിടെ തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് ജ്വല്ലറി എംഡി മൊയ്തു ഹാജി ആരോപിച്ചു. തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ച് ദുബായിലേക്ക് കടന്ന് അവിടെ ബിസിനസ് നടത്തുകയാണ് നിസാറെന്നും മൊയ്തു ഹാജി ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close