HEALTH

അമിതമായ ശരീരഭാരമുള്ളവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ മരണസാധ്യത മൂന്നിരട്ടി കൂടുതല്‍

ലണ്ടന്‍: അമിതമായ ശരീരഭാരമുള്ളവര്‍ കൊറോണ പിടിപെട്ടാല്‍ മരിക്കാന്‍ മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടി സാധ്യതയേറെയാണെന്ന് വെളിപ്പപെടുത്തി പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് രംഗത്തെത്തി. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ വെന്റിലേറ്ററിന്റെ ആവശ്യകതക്കുളള സാധ്യത ഏഴിരട്ടി വര്‍ധിക്കുമെന്നും പിഎച്ച്ഇ വെളിപ്പെടുത്തുന്നു. ബോഡി മാസ് ഇന്‍ഡെക്സ് 25ന് മുകളിലുള്ളവരെയാണ് അമിതഭാരമുള്ളവരായി പരിഗണിക്കുന്നത്. അമിതഭാരമുള്ളവര്‍ക്ക് കൊറോണ പിടിപെടുന്നതിന് സാധ്യതയേറില്ലെന്നും എന്നാല്‍ ശരീരത്തിലെ അമിതമായ കൊഴുപ്പ് അവരുടെ ശ്വസന വ്യവസ്ഥയെ താറുമാറാക്കുന്നതിനാല്‍ ഇത് പ്രതിരോധ പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നും ഇതിനാല്‍ പൊണ്ണത്തടിക്കാര്‍ക്ക് കൊറോണ പിടിപെട്ടാല്‍ മറ്റുള്ളവരേക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ഇക്കാരണത്താല്‍ ഇവരിലെ മരണനിരക്കേറുമെന്നും പിഎച്ച്ഇ വിശദമായ റിപ്പോര്‍ട്ടിലൂടെ സമര്‍ത്ഥിക്കുന്നു.ഇതിനാല്‍ അമിതഭാരത്തില്‍ നിന്നും ഓരോ കിലോ വെട്ടിക്കുറക്കാന്‍ സാധിക്കുന്നവര്‍ക്ക് കോവിഡ് പിടിപെട്ടാലുള്ള ആശുപത്രി വാസത്തിനുളള സാധ്യത അത് വഴി വെട്ടിക്കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച എക്സ്പര്‍ട്ടുകള്‍ ഓര്‍മിപ്പിക്കുന്നത്. ലോക്ക്ഡൗണിനിടെ ആളുകള്‍ ഭക്ഷണം കഴിക്കുന്നത് പതിവിലുമധികം വര്‍ധിക്കുകയും വ്യായാമം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്തത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ധിപ്പിച്ചതും കടുത്ത ആശങ്കയേറ്റുന്നുവെന്നാണ് പിഎച്ച്ഇ തെളിവ് സഹിതം എടുത്ത് കാട്ടുന്നത്.

Tags
Show More

Related Articles

Back to top button
Close