HEALTHWORLD

അമിതവണ്ണമുള്ളവരില്‍ കോവിഡ് മരണ സാധ്യതകൂടുതല്‍

ലണ്ടന്‍: അമിതവണ്ണമുള്ളവര്‍ക്ക് കൊവിഡ് പകരാനും അതുമൂലം മരണം സംഭവിക്കാനുമുള്ള സാദ്ധ്യത 50 ശതമാനത്തിലേറെയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ലോകബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിലാണിത് കണ്ടത്തിയത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് കരോലിന സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ബോഡി മാസ് ഇന്‍ഡക്‌സ് 30ല്‍ കൂടുതലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുമുള്ള സാദ്ധ്യത 113 ശതമാനം കൂടുതലാണ് എന്നും പഠനങ്ങള്‍ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാദ്ധ്യത 74 ശതമാനം കൂടുതലാണ്. മറ്റ് കൊവിഡ് രോഗികളെക്കാള്‍, വണ്ണമുള്ളവരിലെ മരണ നിരക്ക് 48 ശതമാനം കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.യു.എന്‍.സി ഗില്ലിംഗ് ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ പ്രൊഫസര്‍ ബാരി പോപ്കിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് അമിതവണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags
Show More

Related Articles

Back to top button
Close