INDIANEWS

അമിളിപറ്റി അമിത്; ആദിവാസികളുടെ വോട്ട് നേടാന്‍ പുഷ്പാര്‍ച്ചന നടത്തിയത് ആദിവാസികളെ വേട്ടയാടിയിരുന്ന ആളുടെ പ്രതിമയില്‍

കൊല്‍ക്കട്ട: അമിത് ഷായുടെ ദ്വിദിന പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ വിവാദം. പ്രമുഖ ആദിവാസി നേതാവിന്റെ പ്രതിമയെന്ന ധാരണയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പുഷ്പാര്‍ച്ചന നടത്തിയത് ആദിവാസികളെ വേട്ടയാടിയിരുന്ന ആളുടെ പ്രതിമയില്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആദിവാസി വിഭാഗത്തിന്റെ വോട്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ ആദിവാസി മേഖലയായ ബങ്കുര ജില്ലയില്‍ എത്തിയത്. ഇവിടെ എത്തിയ കേന്ദ്രമന്ത്രിയുടെ ആദ്യ കര്‍ത്തവ്യം സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്ത ആദിവാസി നേതാവ് ബിര്‍സ മുണ്ഡയുടെ പ്രതിമയില്‍ ഹാരമണിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി നടക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് പ്രദേശവാസികള്‍ ഇത് ബിര്‍സ മുണ്ഡെയുടെ പ്രതിമയല്ലെന്ന് ബിജെപി നേതാക്കളെ അറിയിച്ചത്. ഇതോടെ പ്രതിമയുടെ കാല്‍ചുവട്ടില്‍ മുണ്ഡയുടെ ചിത്രംവച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close