KERALANEWSTop News

അമേരിക്കന്‍ കമ്പനിയുമായി ബന്ധപ്പെട്ട രണ്ടു രേഖകള്‍ കൂടി പുറത്തുവിട്ട്;‌രമേശ് ചെന്നിത്തല

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ടു രേഖകള്‍ കൂടി പുറത്തുവിട്ടു രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ്. ഒന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പും മറ്റൊന്ന് കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേരളത്തിലും ന്യൂയോര്‍ക്കിലുമായി മന്ത്രി ചര്‍ച്ച നടത്തി. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് ചിത്രം പുറത്തുവിട്ടതോടെ മാത്രമാണ്. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മേഴ്‌സിക്കുട്ടിയമ്മ ഓടിച്ചുവിട്ടയാളെ മന്ത്രി ഇ.പി.ജയരാജന്‍ വിളിച്ചുകൊണ്ടു വരികയായിരുന്നോ എന്നും സര്‍ക്കാര്‍ യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ വ്യവസായ മന്ത്രിയുടെ സമനില തെറ്റി. കെഎസ്‌ഐഎന്‍സി എംഡിക്ക് ഉത്തരവാദിത്തം ഉണ്ടെങ്കില്‍ അദ്ദേഹം അനുഭവിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close