അറ്റ്ലാന്റ: നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിന്‍സ് യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് ബഹിരാകാശത്തുനിന്ന്. യു.എസുകാരിയായ കേറ്റ് റൂബിന്‍സ് മാത്രമാണ് ബഹിരാകാശ നിലയത്തില്‍ താമസിക്കുന്നത്. നവംബര്‍ മൂന്നിനാണ് യു.എസ് തെരഞ്ഞെടുപ്പ്. കഴിഞ്ഞയാഴ്ച സ്പേസ് സ്റ്റേഷനില്‍വെച്ച് കേറ്റ് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.’രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഞാന്‍ വോട്ട് ചെയ്തു -കേറ്റ് റൂബിന്‍സ്’ എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 22ന് കേറ്റ് റൂബിന്‍സിന്റെ ചിത്രം നാസ ട്വിറ്ററില്‍ പങ്കുവെച്ചു. ഐ.എസ്.എസ് വോട്ടിങ് ബൂത്തിന് മുന്നില്‍നില്‍ക്കുന്ന കേറ്റിന്റെ ചിത്രമാണ് പങ്കുവെച്ചത്.
എല്ലാവരും വോട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ബഹിരാകാശത്തുനിന്ന് ഞങ്ങള്‍ക്കത് ചെയ്യാനാകുമെങ്കില്‍ ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ -എന്നു പറയുന്ന കേറ്റിന്റെ വിഡിയോയും നാസ പങ്കുവെച്ചു.Also Read –
അറ്റ്ലാന്റ: നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിന്‍സ് യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് ബഹിരാകാശത്തുനിന്ന്. യു.എസുകാരിയായ കേറ്റ് റൂബിന്‍സ് മാത്രമാണ് ബഹിരാകാശ നിലയത്തില്‍ താമസിക്കുന്നത്. നവംബര്‍ മൂന്നിനാണ് യു.എസ് തെരഞ്ഞെടുപ്പ്. കഴിഞ്ഞയാഴ്ച സ്പേസ് സ്റ്റേഷനില്‍വെച്ച് കേറ്റ് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.’രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഞാന്‍ വോട്ട് ചെയ്തു -കേറ്റ് റൂബിന്‍സ്’ എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 22ന് കേറ്റ് റൂബിന്‍സിന്റെ ചിത്രം നാസ ട്വിറ്ററില്‍ പങ്കുവെച്ചു. ഐ.എസ്.എസ് വോട്ടിങ് ബൂത്തിന് മുന്നില്‍നില്‍ക്കുന്ന കേറ്റിന്റെ ചിത്രമാണ് പങ്കുവെച്ചത്.
എല്ലാവരും വോട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ബഹിരാകാശത്തുനിന്ന് ഞങ്ങള്‍ക്കത് ചെയ്യാനാകുമെങ്കില്‍ ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ -എന്നു പറയുന്ന കേറ്റിന്റെ വിഡിയോയും നാസ പങ്കുവെച്ചു.