NEWSTop NewsWORLD

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് നേരെത്തെ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരും ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചത്. താനും ഭാര്യയും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് അംഗമായിരുന്നു. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വക്താവായും ഹിക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഈ വര്‍ഷം തുടക്കത്തിലാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close