NEWSWORLD

അമേരിക്കന്‍ സ്ഥിതി ഗുരുതരം; മരണം നാലായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ വെടിയേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു. വാഷിംഗ്ടണ്‍ പൊലീസാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍ 52 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ നാലു പേര്‍ ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പൊലീസ് പറയുന്നു. ഇവിടെ രണ്ട് പൈപ് ബോംബുകള്‍ പൊലീസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നീഷണല്‍ കമ്മിറ്റി ഒഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്.സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് വാഷിഗ്ടണില്‍ മേയര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് പിരിഞ്ഞു പോവാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close