WORLD

അമേരിക്കയിലെ പോലീസ് അതിക്രമം അവസാനിക്കുന്നില്ല, ഒരു കറുത്ത വര്‍ഗ്ഗക്കാരനു നേരെ കൂടി ആക്രമണം

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അമേരിക്കയിലെ പോലീസ് അതിക്രമം അവസാനിക്കുന്നില്ല. മക്കളുടെ മുന്നില്‍ വച്ച് എട്ടു തവണയാണ് ജേക്കബ് ബ്ലേയ്ക്ക് എന്ന യുവാവിന് നേരെ പോലീസ് വെടിയുതിര്‍ത്തത്. ബ്ലേയ്ക്കിന്റെ മക്കളുടെ മുന്നില്‍ വച്ചായിരുന്നു വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പൊലീസിന്റെ ഈ അതിക്രമം. സംഭവത്തിന് ശേഷം അരയ്ക്ക് താഴേക്ക് തളര്‍ന്ന ബ്ലേയ്ക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുമുമ്പ് ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍മുട്ടുകൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നതിന്റെ പേരില്‍ വിവാദങ്ങളും പ്രതിക്ഷേധങ്ങളും ശക്തമായിരുന്നു. അതിന്റെ ശക്തി കുറഞ്ഞു വരുന്ന സമയത്താണ് തുടര്‍ച്ചയെന്നോണം ഇപ്പോള്‍ അടുത്തത് നടന്നിരിക്കുന്നത്.
ഇതോടെ അമേരിക്കന്‍ തെരുവുകള്‍ വീണ്ടും ബ്ലാക്ക്‌സ് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞിട്ടുണ്ട്. വിസ്‌കൊണ്‍സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി. ഇവരാകട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.എന്നാല്‍, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാന്‍ തുടങ്ങി. ഇതോടെ പൊലീസ് പുറകില്‍നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.


Tags
Show More

Related Articles

Back to top button
Close