WORLD

അമേരിക്കയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തില്‍ വൈറ്റ് ഹൗസ് ആര് നേടുമെന്നതാണ് പ്രധാന ചോദ്യനുത്തരം കണ്ടെത്താന്‍ അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമസംഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.മൂന്നിന് പുലര്‍ച്ചെ തന്നെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിംഗ് ബൂത്തുകള്‍ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തില്‍ തപാലിലൂടെയും മുന്‍കൂര്‍ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേര്‍ ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. പുതിയ വോട്ടര്‍മാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാല്‍, ഫലം എന്നറിയാമെന്ന കാര്യത്തില്‍ ഇത്തവണ തീര്‍ച്ചയില്ല.നാല് നിര്‍ണായക സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പോള്‍ ഫലം. 2016 തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന വോട്ടര്‍മാരുടെ നല്ലൊരു ഭാഗം ഈ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ടു ചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും സംയുക്തമായി നടത്തിയ പോള്‍ഫല പ്രകാരം, ഇരുപാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള വടക്കന്‍ സംസ്ഥാനങ്ങളായ വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ, ഫ്‌ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡന്‍ ലീഡ് ചെയ്യുന്നത്. വിസ്‌കോണ്‍സിനിലാണ് ബൈഡന്റെ ശക്തി ഏറ്റവും കൂടുതല്‍ പ്രകടമായി കാണുന്നത്. ഇവിടെ വലിയ ഭൂരിപക്ഷമാണ് ബൈഡനുള്ളത്.






Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close