NEWSTop NewsWORLD

അമേരിക്കയില്‍ നടന്ന വെടിവെപ്പില്‍ ഒരു പൊലീസ് ഓഫീസര്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊളറാഡോ സംസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ ഒരു പൊലീസ് ഓഫീസര്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു.തിങ്കളാഴ്ച്ച വൈകീട്ടോടെ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം അക്രമിയെ പൊലീസ് പിടികൂടി. വെടിവെപ്പിന് കാരണം എന്തെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close