NEWSWORLD

അമേരിക്കയില്‍ നടന്ന സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പരസ്യം, വീഡിയോ

കാലിഫോര്‍ണിയ: അമേരിക്കയില്‍ നടന്ന സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പരസ്യം. ടിവി ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്തത്.രണ്ട് മാസത്തിലേറെയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്. ‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണ്’ എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളോടെയാണ് പരസ്യം ആരംഭിക്കുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close