Breaking NewsNEWSTop NewsWORLD

അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനായ 20 കാരനെ വെടി വച്ച് കൊന്ന് പോലീസ്; പ്രതിഷേധം ശക്‌തം

വാഷിം​ഗ്ടൺ: അമേരിക്കയിൽ മിനെപ്പോളിസിൽ കറുത്ത വർ​​​​ഗക്കാരനായ 20 കാരനെ പോലീസ് വെടിവച്ചുകൊന്നു. ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവർക്ക് നേരെ പൊലീസ് ഉദ്യോ​ഗസ്ഥൻ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് ഔദ്യോ​ഗിക വിശദീകരണം. സംഭവത്തിൽ അമേരിക്കയാകെ പ്രതിഷേധം ശക്‌തമാണ്‌.

മുൻപ് ജോർജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് വൻ പ്രതിഷേധം രാജ്യത്താകെ അലയടിച്ചിരുന്നു. അതിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ വിചാരണ നേരിടുന്നതിന് പിന്നാലെയാണ് അമേരിക്കൻ പൊലീസ് ഡാന്റെ റൈറ്റ് 20 കാരനെ വെടിവച്ചുകൊന്നത്. മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയത് നൂറ് കണക്കിന് ജനങ്ങളാണ്. പ്രതിഷേധം ശക്തമായതോടെ പോലീസ് ജനങ്ങൾക് നേരെ കണ്ണീർ വാതകം പ്രയോ​ഗിച്ചു.

പോലീസ് പിടിയിലാണെന്ന തങ്ങളെ അറിയിക്കാൻ ഡാന്റെ വിളിച്ചിരുന്നു എന്നും പിന്നീട് കാൾ കാറ്റായി, പിന്നീട് നിമിഷങ്ങൾക് അകം ഡാന്റെയുടെ കാമുകി വിളിച്ച ഡാന്റെയ്ക് വെടിയേറ്റു എന്ന് അറിയിക്കുകയായിരുന്നു; ഡാന്റെയുടെ ‘അമ്മ പറഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥന് പങ്കുള്ള ഒരു വെടിവെപ്പ് കേസ് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close