INDIANEWSTop News

‘അമ്പതിൽത്താഴെയുള്ളവരിൽ മരണം കൂടുതൽ’; പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്ന് പഠനം

ന്യൂഡല്‍ഹി: പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്ന് പഠനം
അറുപത്തിയഞ്ചു വയസ്സിനുമുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് അമ്പതില്‍ത്താഴെയുള്ളവരിലാണ് മരണം കൂടുതലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍ കണ്ടെത്തി. കണ്ടെത്തിയ വിവരങ്ങള്‍ ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനി’ല്‍ പ്രസിദ്ധീകരിച്ചു.

2020 ഏപ്രില്‍ നാലുമുതല്‍ ജൂലായ് 24 വരെയുള്ള കാലയളവില്‍ എയിംസിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച 654 രോഗികളിലാണ് പഠനം നടത്തിയത്. അതില്‍ 247 പേര്‍ മരിച്ചിരുന്നു. രക്താതിസമ്മര്‍ദം, പ്രമേഹം, വര്‍ഷങ്ങളായുള്ള വൃക്കരോഗം എന്നിവയിലേതെങ്കിലുമാണ് മരിച്ചവരില്‍ കോവിഡിനുപുറമേയുണ്ടായിരുന്ന രോഗങ്ങള്‍.

18മുതല്‍ 50വരെ പ്രായമുള്ളവര്‍, 51മുതല്‍ 65വരെയുള്ളവര്‍, 65-നു മുകളിലുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ചായിരുന്നു താരതമ്യം. വിശകലനങ്ങളില്‍ 18-നും 50-നും ഇടയിലുള്ളവരുടെ മരണനിരക്ക് 42.1 ശതമാനവും 51-65 പ്രായക്കാരില്‍ 34.8 ശതമാനവും 65-നു മുകളിലുള്ളവരില്‍ 23.1 ശതമാനവും ആണെന്ന് കണ്ടെത്തി.

”ഞങ്ങളുടെ ആശുപത്രിയിലെ മരണനിരക്ക് 18.2 ശതമാനവും ഐ.സി.യു. മരണനിരക്ക് 36.1 ശതമാനവുമാണ്. യു.എസ്., സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സമാനമായ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്” -എയിംസ് അധികൃതര്‍ വ്യക്തമാക്കി.




Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close