KERALANEWS

അമ്പിളിക്കല കോവിഡ് സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

തൃശ്ശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍വെച്ച് മര്‍ദനമേറ്റ് റിമാന്റ് പ്രതി ഷമീര്‍ മരിക്കാനിടയായ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെയും അസിസ്റ്റന്റ് സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്യുകയും വിവാദത്തിലായ അമ്പിളിക്കല കോവിഡ് സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇവിടെയുള്ള തടവുകാരെ ജില്ലാ ജയിലേക്ക് മാറ്റാനും തീരുമാനം ആയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ അമ്പിളിക്കല കോവിഡ് സെന്റര്‍ ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങ് സന്ദര്‍ശിച്ചിരുന്നു. ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നും കൂട്ടുപ്രതികളില്‍നിന്നും വിശദമായ മൊഴിയെടുപ്പ് നടത്തി. ഷമീര്‍ മര്‍ദനമേറ്റ് മരിച്ചതിന് പുറമെ മറ്റ് രണ്ട് പേര്‍ക്ക് കൂടി ഇവിടെ വെച്ച് മര്‍ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത്. ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ റിപ്പോര്‍ട്ടിങ് നടത്താത്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്തു.പ്രാഥമിക അന്വേഷണത്തില്‍ ചില കുറ്റങ്ങള്‍ കണ്ടെത്തിയതായി ഋഷിരാജ് സിങ്ങ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭിക്കും അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close