Uncategorized

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ പാടില്ല; നടൻ ആദിത്യൻ ജയന് കർശന ഉപാധികളോടെ മുൻ‌കൂർ ജാമ്യം

കൊല്ലം: സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ കർശന ഉപാധികളോടെ ആദിത്യൻ ജയന് മുന്കൂര്ജാമ്യം അനുവദിച്ച് ഹൈക്കോടതി. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ആദിത്യന്റെ ഭാഗത്ത് നിന്നുണ്ടാവരുതെന്നും ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി കർശനമായി പറഞ്ഞു.

ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നല്‍കിയ കേസില്‍ ആദിത്യന്‍ ജയന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ആദിത്യനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലായ് ഏഴുവരെ നീട്ടിയിരുന്നു.

തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close