KERALA

അമ്മയെകൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്‍; ഒന്‍പതുവയസുകാരന് സഹായവുമായി പോലീസ്

തൃശൂര്‍: തൃശൂരില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയാവുകയി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടി പൊലീസിന്റെ സഹായഹസ്തം. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥയായ എം. ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്നാണ് ഒന്‍പതു വയസ്സുകാരന്‍ പറഞ്ഞത്. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി മാറുകയായിരുന്നു ആ സമ്മാനം.

ഒപ്പമുള്ളതു സ്‌കൂളിലെ ടീച്ചറാണെന്നായിരുന്നു അവന്റെ വിചാരം. ഇന്നലെ യൂണിഫോമില്‍ ഷാലി എത്തിയപ്പോഴാണു കുട്ടിക്ക് അത് പൊലീസാണെന്നു മനസ്സിലായത്. പഠിച്ചു മിടുക്കനായി പൊലീസ് സേനയില്‍ ചേരണമെന്ന ആശംസ നല്‍കിയാണു പൊലീസ് സംഘം മടങ്ങിയത്. അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണിപ്പോള്‍ അവനും അനിയത്തിയും. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ വല്ലപ്പോഴുമുള്ള കൂലിപ്പണിയിലൂടെയാണു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close