KERALANEWS

അമ്മയെ ചേര്‍ത്തു നിര്‍ത്തി ഭാഗ്യത്തിന് നന്ദി പറഞ്ഞ് വിജിമോന്‍ , പണമില്ലാത്തതിനാല്‍ പകരം വാങ്ങിയ മറ്റൊരു ലോട്ടറിയില്‍ 75 ലക്ഷം

ചേര്‍ത്തല: തിങ്കളാഴ്ച നറുക്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചേര്‍ത്തല നഗരസഭ മൂന്നാം വാര്‍ഡില്‍ കൊച്ചുചിറയില്‍ എം. വിജിമോനെയും പത്മവല്ലിയമ്മയേയും രണ്ടാം തവണയും ഭാഗ്യം തുണച്ചു.വിജിമോന്‍ എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം നേടിയത്.

പത്മവല്ലി അമ്മക്ക് ഞായറാഴ്ച 500 രൂപ സമ്മാനമായി അടിച്ചിരുന്നു. ഇത് വാങ്ങാന്‍ അവര്‍ മകന്റെ കൈയില്‍ ഏല്‍പ്പിച്ചു. രൂപ വാങ്ങാന്‍ വടക്കേ അങ്ങാടി കവലയിലുള്ള അക്ഷയ ലക്കി സെന്ററില്‍ ചെന്നപ്പോള്‍ പണമായിട്ടില്ലാത്തതിന്റെ പേരില്‍ വിന്‍വിന്‍ ലോട്ടറി എടുക്കുകയായിരുന്നു. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ WJ 693433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അമ്മയെ ചേര്‍ത്തു നിര്‍ത്തി ഭാഗ്യത്തിന് നന്ദി പറയുകയാണ് വിജിമോന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close