Movies

അമ്മയ്‌ക്കൊപ്പം ഓണം ആഘോഷമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര

കൊച്ചി: അമ്മയ്‌ക്കൊപ്പം ഓണം ആഘോഷമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഒപ്പം കാമുകന്‍ വിഘ്‌നേഷ് ശിവയും. കഴിഞ്ഞ ദിവസം ഇരുവരും കൊച്ചിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍സിനൊപ്പം കൊച്ചിയില്‍ എത്തിയതിന്റെ ചിത്രം വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പ്രൈവറ്റ് ചാര്‍ട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയില്‍ നിന്നും കേരളത്തില്‍ എത്തിയത്. എട്ട് മാസത്തിന് ശേഷം വീണ്ടുമൊരു ആകാശ യാത്ര എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവെച്ചത്.

നയന്‍താരയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്. സെറ്റ് സാരിയുടുത്ത് അതിസുന്ദരിയാണ് നയന്‍താര. ഓണാശംസകള്‍ എന്ന കുറിപ്പോടെയാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ചെന്നൈയിലെ ഫ്‌ലാറ്റിലായിരുന്നു നയന്‍താരയും വിഘ്‌നേഷും.
2015 ല്‍ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തോടെയാണ് ഇരുവരും പ്രണയത്തിലായത്. നയന്‍താരയായിരുന്നു സിനിമയിലെ നായിക.രജനികാന്ത് നായകനായ ദര്‍ബാറിലാണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മുക്കുത്തി അമ്മന്‍, അണ്ണാതെ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്. നയന്‍താര, സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച് കാതുവാക്കുള രെണ്ട് കാതല്‍ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ്‌നേഷ് ശിവ.

Tags
Show More

Related Articles

Back to top button
Close