INDIATrending

അയോദ്ധ്യ രാമക്ഷേത്ര ചടങ്ങ്; ക്ഷണക്കത്ത് പുറത്തുവിട്ടു

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമിപൂജ ചടങ്ങിന് രണ്ട് ദിവസം മുമ്പ് പരിപാടിയുടെ ക്ഷണക്കത്ത് പുറത്തു വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനോടൊപ്പം മറ്റ് മൂന്ന് പേരുകള്‍ മാത്രമേ പ്രധാനമായും ക്ഷണക്കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ അതിഥികളുടെ പട്ടിക വെട്ടിക്കുറച്ചതായി ഇത് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദി, രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാന്ത് നൃത്ത്യ ഗോപാല്‍ദാസ് എന്നിവരായിരിക്കും വേദിയില്‍ ഉണ്ടാവുക.


ഈ പേരുകള്‍ക്ക് പുറമെ, ക്ഷണക്കത്തില്‍ ”രാം ലല്ലാ” യുടെ വിഗ്രഹത്തിന്റെ ചിത്രവും ഉണ്ട്. അയോദ്ധ്യ കേസിലെ മുസ്ലിം കക്ഷികളില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരിക്കാണ് ആദ്യക്ഷണം ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ”ഇത് രാമന്റെ ആഗ്രഹമാണ്,” എന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ്യം കൊറോണ വൈറസ് ഭീഷണി നേരിടുമ്പോള്‍ ബുധനാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ ”ഭൂമി പൂജന്‍” പരിപാടിക്കായി 150- ഓളം പേര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പ്രധാന അജണ്ടയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും കേന്ദ്രബിന്ദുവായ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പ്രതീകാത്മക തുടക്കത്തിനായി പ്രധാനമന്ത്രി മോദി 40 കിലോ വെള്ളി ഇഷ്ടിക ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥാപിക്കും.

Tags
Show More

Related Articles

Back to top button
Close