INDIATop News

അയോധ്യയിലെ തർക്കങ്ങൾ അവസാനിക്കുന്നില്ല;ശ്രീരാമജന്മഭൂമി ഇടപാടിൽ അഴിമതി നടത്തിയതായി ആരോപണം;രണ്ടുകോടി രൂപയുടെ ഭൂമി പത്ത് മിനിറ്റ് സമയ വ്യത്യാസത്തിൽ ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും

ലഖ്‌നോ : ദീർഘകാലത്തെ നിയമ നടപടികൾക്ക് ശേഷം കഴഞ്ഞ വർഷം നവംബറിലാണ് അയോധ്യയിലെ തർക്ക ഭൂമി കേസിന് അന്ത്യം കുറിച്ചത്. തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി അനുമതി നൽകി. മുസ്ലിങ്ങൾക്ക് പകരം അഞ്ച് ഏക്കർ അയോധ്യയിൽ തന്നെ നൽകാനും വിധിച്ചു. ഇതുപ്രകാരം ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ധാനിപ്പൂരിലാണ് പള്ളി നിർമിക്കാൻ സ്ഥലം നൽകിയത്.എന്നാൽ കുറച്ചുകാലമായി വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം.ഹിന്ദുത്വത്തിന്റെ മുഖമുദ്രയായി പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഉയർത്തിക്കാട്ടുന്ന ഭഗവാൻ ശ്രീരാമന്റെ പേരിൽക്ഷേത്രത്തിന് പിന്നിലും സാമ്പത്തിക തട്ടിപ്പു അരങ്ങേറുന്നു എന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം.

ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്രട്രസ്റ്റ് ഭൂമി ഇടപാടിൽ അഴിമതി നടത്തിയതായി സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെ ആരോപിച്ചു. കോടികളുടെ തട്ടിപ്പാണ് ട്രസ്റ്റ് നടത്തിയതെന്നാണ് ആരോപണം. രണ്ട് കോടിയുടെ രൂപയുടെ ഭൂമി ട്രസ്റ്റ് വാങ്ങിയത് 18.5 കോടി രൂപയ്ക്കാണെന്നാണ് ആരോപണം.
മാർച്ച്​ 18ന്​ ഒരു വ്യക്​തിയിൽനിന്ന്​ 1.208 ഹെക്​ടർ ഭൂമി രണ്ടു കോടി രൂപക്ക്​ വാങ്ങിയ രണ്ട്​ റിയൽ എസ്​റ്റേറ്റ്​ ഏജൻറുമാർ മിനിറ്റുകൾ കഴിഞ്ഞ്​ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്​ വിൽക്കുന്നത്​ 18.5 കോടിക്കാണ്​. രണ്ട്​ ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ്​ അനേക ഇരട്ടികളായി വർധിച്ചതെന്ന്​ വിശദീകരിക്കണമെന്ന്​ മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ പറഞ്ഞു.
“മാർച്ച് 18 രാത്രി 7.10-ന് രണ്ടുകോടി രൂപ നൽകി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങുകയായിരുന്നു. 17 കോടി രൂപ ആർടിജിഎസ് ആയി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവരുടെ അക്കൗണ്ടിലേക്ക് അയച്ചു.” തേജ് നാരായൺ പാണ്ഡെ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാന ആരോപണവുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്​ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ്​ തട്ടിപ്പിന്​ ​പിന്നി​ലെന്ന്​ ആം ആദ്​മി പാർട്ടി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും തെളിവുകളും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

2020 ഫെബ്രുവരിയിലാണ് മോദി സർക്കാർ രാമക്ഷേത്ര നിർമ്മാണത്തിനായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടമാണ് ചുമതല. ഉത്തരവു പ്രകാരം 70 ഏക്കർ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രം നാമനിർദ്ദേശം നടത്തുന്നവരാണ്.

ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേർന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്. എ.എ.പി രാജ്യസഭ എംപി സഞ്ജയ് സിങ് ഞായറാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലും ഇതേ ആവശ്യം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപെടെ സംശയിക്കണമെന്നും സംഭവം സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു. എന്നാൽ, 100 വർഷമായി സമാന ആരോപണങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന് മഹാത്മ ഗാന്ധിയെ കൊന്നത് ഞങ്ങളാണെന്ന് അവർ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ് പറഞ്ഞു.

അതേസമയം ഇതാദ്യമായല്ല രാമക്ഷേത്ര ട്രസ്റ്റ് വിവാദത്തിൽ ചാടുന്നത്. രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്ന് അജ്ഞാതർ ലക്ഷങ്ങൾ തട്ടിയെടുത്തത് സംബന്ധിച്ച് കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കയാണ്. വ്യാജ ചെക്കുകളുപയോഗിച്ചാണു പണം തട്ടിയെടുത്തത്. മൂന്നാംതവണ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഫോണിൽ വിവരം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ലക്‌നൗവിലെ രണ്ടു ബാങ്കുകളിൽ നിന്നാണു പണം പിൻവലിച്ചതെന്ന് അറിവായിട്ടുണ്ട്.

എത്ര പണം പിൻവലിച്ചുവെന്നതു സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ക്ഷേത്ര നിർമ്മാണത്തിന് സമാഹരിച്ച 1400 കോടി രൂപ ബിജെപി മുക്കിയതായി കഴിഞ്ഞദിവസം ഏതാനും സന്ന്യാസിമാർ ആരോപിച്ചിരുന്നു. രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് കാണാതായതെന്നും ഇതു പാർട്ടിയുടെ ആവശ്യത്തിനുപയോഗിച്ചെന്നും സന്ന്യാസിമാർ ആരോപിച്ചിരുന്നു. സമാന ആരോപണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമായത്.

കള്ളപ്പണം വെളുപ്പിക്കൽ ഇടപാട്​ ഉൾപെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റും അന്വേഷിക്കണമെന്നും​ സഞ്​ജയ്​ സിങ് പറഞ്ഞു. എന്നാൽ, 100 വർഷമായി സമാന ആരോപണങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന്​ മഹാത്​മ ഗാന്ധിയെ കൊന്നത്​ ഞങ്ങളാണെന്ന്​ അവർ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ്​ സെക്രട്ടറിയും വി.എച്ച്​.പി നേതാവുമായ ചമ്പത്​ റായ്​ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close