അയോധ്യ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ 20 ജവാന്‍മാര്‍ മരിച്ചതില്‍ അനുശോചിച്ച് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ രാം മന്ദിര്‍ ട്രസ്റ്റ് തീരുമാനിച്ചു.രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രതിരോധം എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ക്ഷേത്ര പുനര്‍നിര്‍മ്മാണം ഇനി എന്ന് ആരംഭിക്കുമെന്ന് ഉടനെ അറിയിക്കുന്നതാണെന്നും ട്രസ്റ്റ് ഔദ്യോഗിക പ്രസ്ഥാവനയിലൂടെ അറിയിച്ചു. നിര്‍മ്മാണം ഇനി പുനരാരംഭിക്കുന്നത് രാജ്യത്തെ സ്ഥിതിഗതികള്‍
കണക്കിലെടുത്തായിരിക്കും. രാം മന്ദിര്‍ ട്രസ്റ്റംഗമായ അനില്‍ മിശ്രയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ച് പതിറ്റാണ്ടിനിടെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിച്ച ഇന്ത്യന്‍ സൈനികരുടെ അത്രയും ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മി അറിയിച്ചിട്ടുണ്ട്. ഇതിനിടെ ചെനയ്‌ക്കെതിരെ ചില ഹിന്ദു സഘടനകള്‍ അയോധ്യയില്‍ പ്രതിക്ഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അവര്‍ ചൈനീസ് പതാകയും ചെനീസ് പ്രസിഡന്റ് സിന്‍ ജിന്‍ പിന്നിന്റെ കോലവും കത്തിച്ചു. കൂടാതെ ചൈനീസ് നിര്‍മ്മിത വസ്തുക്കളെല്ലാം നശിപ്പിക്കുകയും ചെയ്തു.