KERALANEWS

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് 1.11 ലക്ഷം രൂപ സംഭാവന ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യുന്ന ആദ്യ നേതാനാണ് ദിഗ് വിജയ് സിങ്. വിഎച്ച്പിക്ക് എതിരേ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രണ്ട് പേജ് കത്തിനൊപ്പമാണ് അദ്ദേഹം തുകയടങ്ങിയ ചെക്ക് പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്നത്.ഏത് ബാങ്കിലാണ് പണം സംഭാവന ചെയ്യേണ്ടതെന്ന് അറിവില്ലാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ചെക്ക് അയക്കുന്നതെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി. നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് ജനുവരി 15 ന് ക്ഷേത്ര നിര്‍മാണത്തിനായി 44 ദിവസത്തെ ധനസമാഹരണ യജ്ഞം ആരംഭിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close