CULTURALKERALANEWSTop News

അയ്യങ്കാളി ജന്മദിനം ഇന്ന്

ഭാരതത്തിന്റെ മഹാനായ പുത്രൻ

ദീപ പ്രദീപ്

“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്ക് ഇറങ്ങില്ല ; നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും”എന്ന് ജാതിയുടെ പേരിൽ വിദ്യ നിഷേധിച്ചവർക്കെതിരെ അയ്യങ്കാളി പറഞ്ഞത് ഇന്നും കാറ്റൊലി പോലെ മുഴങ്ങുന്നു.

നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളെ ചോദ്യംചെയ്തുകൊണ്ട് താനുൾപ്പെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവായിരുന്നു അയ്യങ്കാളി. അധഃസ്ഥിത വിദ്യാർത്ഥികളെ സർക്കാർ സ്കൂളിൽ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അയ്യങ്കാളി നടത്തിയ പ്രക്ഷോഭത്തിന് ഒടുവിലാണ് എല്ലാ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കും സർക്കാർ സ്കൂളുകളിൽ പഠന സൗകര്യം ലഭിച്ചത്. ഇതിനുപുറമേ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരം, കല്ലുമാല സമരം, ആറാലുമ്മുട് ചന്തയിലൂടെ നടത്തിയ കാൽനടയാത്ര, സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ മാറുമറയ്ക്കൽ സമരം എന്നിവയെല്ലാം ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയവയാണ്.

അയിത്തത്തിനെതിരായി ആത്മീയ രംഗത്ത് പ്രവർത്തിച്ച ശ്രീനാരായണഗുരു ,സദാനന്ദ സ്വാമികൾ, തൈക്കാട് അയ്യാവു സ്വാമികൾ എന്നിവരുമായി അദ്ദേഹം സദാ ബന്ധപ്പെട്ടു കൊണ്ടിരുന്നു .

Tags
Show More

Related Articles

Back to top button
Close