KERALANEWS

അയ്യനെ കാണാന്‍ ഒറ്റക്കാലില്‍ നടന്നത് 800 കിലോമീറ്റര്‍

പത്തനംതിട്ട :22-ാം വര്‍ഷവും ആന്ധ്രയില്‍ നിന്ന് ശബരിമലയിലേക്ക് സുരേഷെത്തി. അതും കാല്‍നടയായി, ഒറ്റക്കാലില്‍. ഊന്നുവടിയുടെ സഹായത്തോടെയാണ് കോവിഡ് പ്രതിസന്ധികളെ വകവയ്ക്കാതെ സുരേഷ് നടന്നെത്തിയത്. 74 ദിവസമാണ് ആന്ധ്രയിലെ നെല്ലൂരില്‍ നിന്നും ശബരിമല സന്നിധാനത്തെത്താന്‍ സുരേഷിന് വേണ്ടി വന്നത്.

പത്ത് വര്‍ഷം മുന്‍പ് ഒരു അപകടത്തിലാണ് സുരേഷിന് കാല്‍ നഷ്ടമാകുന്നത്. അപകടത്തില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയതിന് അയ്യപ്പനോടുളള വഴിപാടായിട്ടാണ് കാല്‍നടയായി ദര്‍ശനത്തിന് എത്തിയത്. വെര്‍ച്വല്‍ ക്യു മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ശബരിമലയില്‍ ദര്‍ശനം ലഭിക്കൂ എന്ന് തിരുപ്പതിയില്‍ എത്തിയപ്പോഴാണ് അറിയുന്നത്.അവിടെ ബുക്ക് ചെയ്യാന്‍ നോക്കി. ബുക്കിങ് പൂര്‍ത്തിയായതിനാല്‍ നടന്നില്ല. എങ്കിലും നിരാശപ്പെട്ടില്ല. അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ചു കാല്‍നട യാത്ര തുടര്‍ന്നു. ഏതെങ്കിലും കാരണവശാല്‍ ബുക്കിങ് കിട്ടിയില്ലെങ്കില്‍ സന്നിധാനത്ത് എത്താന്‍ കഴിയാതെ വരുമോ എന്ന ആശങ്കയായിരുന്നു.

നടന്ന് കമ്പത്ത് എത്തിയപ്പോഴാണ് തീര്‍ഥാടകരുടെ എണ്ണം തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടായിരമായി ഉയര്‍ത്തിയത് അറിയുന്നത്. അവിടെയുള്ള ഒരു ഭക്തന്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തു നല്‍കി.നിലയ്ക്കല്‍ കോവിഡ് പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തി. വീണ്ടും നടന്നു. സന്നിധാനത്തില്‍ എത്തി അയ്യപ്പ ദര്‍ശനം നടത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close