KERALANEWSTop News

അരക്കോടി രൂപയ്ക്കു രേഖയുണ്ട്, ഹാജാരാക്കാൻ ഒരു ദിവസം സമയം വേണമെന്ന് കെ എം ഷാജി

കണ്ണൂർ: വിജിലൻസ് പിടിച്ചെടുത്ത 50 ലക്ഷം രൂപയ്ക്കു രേഖയുണ്ടെന്നും അവ ഹാജരാക്കാൻ ഒരു ദിവസം സാവകാശം തരണം എന്നും ആവശ്യപ്പെട്ട് എം എൽ എ കെ എം ഷാജി. കണ്ണൂരിലെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്. ബന്ധുവിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പൈസയാണെന്നാണ് ഷാജിയുടെ വിശദീകരണം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്‌ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസെടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close