KERALANEWSTrending

അര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭ അര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം സ്ഥാനമൊഴിയുന്നു. അടുത്ത മാസം 11ന് 75 വയസ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിനു വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസിനു കൈമാറി. അതിരൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 10 മുതല്‍ താന്‍ അതിരൂപതാ മന്ദിരത്തില്‍നിന്ന് അതിരൂപതാ സെമിനാരിയിലേക്കു താമസം മാറ്റുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോവിഡ് മുക്തനായി വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അതിരൂപതാ അധികൃതര്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പിന് 75 വയസ് പൂര്‍ത്തിയാകുമ്പോള്‍ അതിരൂപതയിലെ തുടര്‍ഭരണ സംവിധാനം എന്തായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു മാര്‍പ്പാപ്പയാണ്. എത്രയും വേഗം വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഭാ അധികാരികളോട് അപേക്ഷിച്ചിട്ടുണ്ടെന്നും സൂസപാക്യം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close