INDIANEWS

അര്‍ണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്, വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്. അറസ്റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ബുധനാഴ്ച രാവിലെയാണു പൊലീസ് വീട്ടിലെത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്.ഭാര്യയുടെയും 20 വയസ്സുള്ള മകന്റെയും സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. അലിബാഗ് കോടതിയില്‍ പൊലീസ് ഹാജരാക്കിയപ്പോള്‍, കോടതി നടപടികള്‍ മൊബൈല്‍ ഫോണിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യാന്‍ ശ്രമിച്ചതിന് അര്‍ണബിനെ ശാസിച്ചതായി റിപ്പോര്‍ട്ടുണ്ട്.മുന്‍പ് റിപ്പബ്ലിക് ടിവിയില്‍ ജോലി ചെയ്തിരുന്ന ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് അര്‍ണബിന്റെ ഭാര്യ, മകന്‍, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണു വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close